മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ് സെഞ്ചുറി. 124 പന്തില്‍ നിന്നാണ് വില്യംസണ്‍ 13-ാം ഏകദിന സെഞ്ചുറി തികച്ചത്. ലോകകപ്പില്‍ കിവീസ് നായകന്‍റെ തുടര്‍ച്ചയായ രണ്ടാം ശതകമാണിത്. 40 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 199 റണ്‍സ് എന്ന നിലയിലാണ് കിവീസ്. വില്യംസണൊപ്പം ടോം ലഥാമാണ് ക്രീസില്‍.

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം കിവീസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. കോ‌ട്‌റെലിന്‍റെ ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌റ്റിലും കോളിന്‍ മണ്‍റോയും ഗോള്‍ഡണ്‍ ഡക്കായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 160 റണ്‍സ് പിറന്നു. 69 റണ്‍സെടുത്ത ടെയ്‌ലറെ ഗെയ്‌ലാണ് പുറത്താക്കിയത്.