മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിന്‍ഡീസ് മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പരിക്കേറ്റ ആന്ദ്രേ റസലിന് പകരം കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് കളിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. മാറ്റമില്ലാതെയാണ് കിവീസ് കളിക്കുക.

വെസ്റ്റ് ഇന്‍ഡീസ് ഇലവന്‍
Chris Gayle, Evin Lewis, Shai Hope(w), Nicholas Pooran, Shimron Hetmyer, Jason Holder(c), Carlos Brathwaite, Ashley Nurse, Oshane Thomas, Kemar Roach, Sheldon Cottrell

ന്യൂസീലന്‍ഡ് ഇലവന്‍
Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult

അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ച ന്യൂസീലന്‍ഡ് ഒന്‍പത് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ഒരു ജയവും മൂന്ന് പോയിന്‍റും മാത്രമുള്ള വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്.