Asianet News MalayalamAsianet News Malayalam

ലോകകപ്പ് സന്നാഹം: രണ്ട് മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചു

ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. രണ്ടാം തവണ മഴ തടയപ്പെടുത്തിയതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

world cup warm-up matches abandoned due two heavy rain
Author
Bristol, First Published May 26, 2019, 9:49 PM IST

ബ്രിസ്‌റ്റോള്‍: ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. രണ്ടാം തവണ മഴ തടയപ്പെടുത്തിയതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 12.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 95 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്. ഹാഷിം അംല (51), ക്വിന്റണ്‍ ഡി കോക്ക് (37) എന്നിവരായിരുന്നു ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ രണ്ടാം സന്നാഹ മത്സരമായിരുന്നിത്. വിന്‍ഡീസിന്റേത് ആദ്യത്തേതും. 

നേരത്തെ കാര്‍ഡിഫില്‍ നടന്ന ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരവും മഴ മുടക്കിയിരുന്നു. മത്സരത്തില്‍ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. പാക്കിസ്ഥാന് ഇനി സന്നാഹ മത്സരമില്ല. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരമായിരുന്നിത്. 28ന് ഇന്ത്യയുമായിട്ടാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. 31ന് വിന്‍ഡീസിനോടാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.

Follow Us:
Download App:
  • android
  • ios