ലോകകപ്പിലെ ടീമുകളുടെ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വന്ന നാക്കുപിഴയുടെ പേരില്‍ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ബോക്സറും പാക്കിസ്ഥാന്‍ വംശജനുമായ അമീര്‍ ഖാന്‍

ലണ്ടന്‍: ലോകകപ്പിലെ ടീമുകളുടെ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വന്ന നാക്കുപിഴയുടെ പേരില്‍ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ബോക്സറും പാക്കിസ്ഥാന്‍ വംശജനുമായ അമീര്‍ ഖാന്‍. ഒരു അഭിമുഖത്തില്‍ ലോകകപ്പിലെ പാക്കിസ്ഥാന്‍റെ സാധ്യതയെ കുറിച്ചുള്ള ചോദ്യം അവതാരകന്‍ അമീറിനോട് ചോദിച്ചു.

ഇതോടെ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ ലോകകപ്പ് നേടണമെങ്കില്‍ ഒത്തുകളിക്കണമെന്നാണ് അമീര്‍ പ്രതികരിച്ചത്. എന്നാല്‍, പറഞ്ഞ് കഴിഞ്ഞയുടന്‍ നാക്കുപിഴ സംഭവിച്ചത് അമീറിന് മനസിലായി. ഇതോടെ താരം കൂടുതല്‍ വിശദീകരണം നടത്തി.

മറ്റേത് ടീമുകളെയും പോലെ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാനും വലിയ സാധ്യതകളാണ് ഉള്ളതെന്ന് അമീര്‍ പറഞ്ഞു. എന്നാല്‍, ഇതിനകം അമീറിന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.