Asianet News MalayalamAsianet News Malayalam

തിരിച്ചുവരവിന് ശേഷം ആദ്യ സെഞ്ചുറിയുമായി വാര്‍ണര്‍; പാക്കിസ്ഥാനെതിരെ ഓസീസ് ശക്തമായ നിലയില്‍

വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറി നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലാണ് വാര്‍ണര്‍ സെഞ്ചുറി സ്വന്തമാക്കിയത്.

Australia in good position vs Pakistan after David Warner's century
Author
Taunton, First Published Jun 12, 2019, 5:55 PM IST

ടോന്റണ്‍: വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറി നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലാണ് വാര്‍ണര്‍ സെഞ്ചുറി സ്വന്തമാക്കിയത്. ഇടങ്കയ്യന്റെ സെഞ്ചുറി കരുത്തില്‍ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തിട്ടുണ്ട്. ഷോണ്‍ മാര്‍ഷ് (16), ഉസ്മാന്‍ ഖവാജ (8) എന്നിവരാണ് ക്രീസീല്‍. 

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഡേവിഡ് വാര്‍ണര്‍. 2003 ലോകകപ്പില്‍ സെഞ്ചുറി നേടിയ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ഒന്നാമന്‍. വാര്‍ണറുടെ 15ാം ഏകദിന സെഞ്ചുറിയാണിത്. ഏറ്റവും വേഗത്തില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് വാര്‍ണര്‍. 86 ഇന്നിങ്‌സുകളില്‍ ഇത്രയും സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് മുന്നില്‍. 106 ഇന്നിങ്‌സില്‍ 15 സെഞ്ചുറി നേടിയ വിരാട് കോലി രണ്ടാമതുണ്ട്. ശിഖര്‍ ധവാനൊപ്പം 108 ഇന്നിങ്‌സില്‍ നിന്നാണ് വാര്‍ണര്‍ നേട്ടം സ്വന്തമാക്കിയത്. 

നേരത്തെ ടോസ് നേടിയ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വാര്‍ണര്‍ക്ക് പുറമെ, ആരോണ്‍ ഫിഞ്ച് (82), സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദി രണ്ടും മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios