മക്കല്ലത്തിന്‍റെ പ്രവചനം പാളുകയും ബംഗ്ലാദേശ് 21 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഇതോടെ മക്കല്ലത്തിന് വലിയ ട്രോള്‍ ആക്രമണം നേരിടേണ്ടിവന്നു. 

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പ് അരങ്ങുതകര്‍ക്കുമ്പോള്‍ ബ്രണ്ടന്‍ മക്കല്ലം നടത്തിയ പ്രവചനം വലിയ ചര്‍ച്ചയായിരുന്നു. ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക ജയിക്കും എന്നതായിരുന്നു മക്കല്ലത്തിന്‍റെ പ്രവചനങ്ങളിലൊന്ന്. എന്നാല്‍ ആ പ്രവചനം പാളുകയും ബംഗ്ലാദേശ് 21 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഇതോടെ മക്കല്ലത്തിന് വലിയ ട്രോള്‍ ആക്രമണം നേരിടേണ്ടിവന്നു. 

എന്നാല്‍ ട്രോളര്‍മാര്‍ക്ക് മറുപടിയുമായി മക്കല്ലം രംഗത്തെത്തി. ബംഗ്ലാദേശ് വീര്യത്തെ പ്രശംസിച്ച മക്കല്ലം തനിക്ക് ലഭിച്ച മറുപടികള്‍ക്ക് നന്ദി പറഞ്ഞു.

Scroll to load tweet…

പേരുകേട്ട ബൗളിങ് നിരയുമായെത്തിയ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിനാണ് ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ് തോല്‍പ്പിച്ചാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുക്കാനാണ് സാധിച്ചത്. ഓള്‍റൗണ്ട് മികവുമായി തിളങ്ങിയ ഷാക്കിബ് അല്‍ ഹസനാണ് കളിയിലെ താരം.