സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 63 റണ്‍സ് നേടി നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 

ക്രിസ് ഗെയ്ല്‍ (36), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസണ്‍ ഹോള്‍ഡര്‍ (9), ആേ്രന്ദ റസ്സല്‍ (21), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (14), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (0),ഷാനോന്‍ ഗബ്രിയേ ല്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒഷാനെ തോമസ് (0) പുറത്താവാതതെ നിന്നു.

വുഡിനും ആര്‍ച്ചര്‍ക്കും പിന്നാലെ ജോ റൂട്ട് രണ്ടും ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.