Asianet News MalayalamAsianet News Malayalam

ഇന്ത്യ- ന്യൂസീലന്‍ഡ്: നോട്ടിംഗ്ഹാമില്‍ നിന്ന് കേള്‍ക്കുന്നത് നല്ല വാര്‍ത്ത

ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന നോട്ടിംഗ്ഹാമില്‍ നിന്ന് സന്തോഷ വാര്‍ത്ത. മത്സരം നടക്കുന്ന ട്രന്റ് ബ്രിഡ്ജില്‍ മഴ നിന്നുവെന്നാണ് പുതിയ വിവരം. ഗ്രൗണ്ടില്‍ നിന്ന് കവര്‍ നീക്കം ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സമയം നാല് മണിക്ക് മാത്രമെ അടുത്ത പരിശോധന നടക്കൂ.

Good news for cricket fans from Nottingham
Author
Nottingham, First Published Jun 13, 2019, 3:20 PM IST

നോട്ടിംഗ്ഹാം: ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന നോട്ടിംഗ്ഹാമില്‍ നിന്ന് സന്തോഷ വാര്‍ത്ത. മത്സരം നടക്കുന്ന ട്രന്റ് ബ്രിഡ്ജില്‍ മഴ നിന്നുവെന്നാണ് പുതിയ വിവരം. ഗ്രൗണ്ടില്‍ നിന്ന് കവര്‍ നീക്കം ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സമയം നാല് മണിക്ക് മാത്രമെ അടുത്ത പരിശോധന നടക്കൂ. അതുകൊണ്ട് തന്നെ ടോസ് ഇനിയും വൈകിയേക്കുമെന്നാണ് ട്രന്‍ഡ്ബ്രിഡ്ജില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് മണിക്ക് അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മഴയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 

തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയായിരുന്നു. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 40 ശതമാനം മാത്രമായിരുന്നു. മാത്രമല്ല, മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. 

തുടര്‍ച്ചയായി പെയ്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് പരിശീലനം നടത്താനായിരുന്നില്ല. എന്നാല്‍, മഴ മാറി നിന്നതോടെ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങി. തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.

ഇതുവരെ സൂര്യപ്രകാശം എത്തിയിട്ടില്ലാത്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു.

Follow Us:
Download App:
  • android
  • ios