കേദാര്‍ ജാദവിന്‍റെ പരിക്ക് ഭേദമായമെന്ന് ടീം മാനേജ്മെന്‍റ് അവകാശപ്പെടുന്നുണ്ടെങ്കിലും, സതാംപ്ടണില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. സന്നാഹ മത്സരങ്ങളില്‍ കളിക്കാതിരുന്ന ജാദവ് , നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയത് സപ്പോര്‍ട്ട് സ്റ്റാഫിന് ആശ്വാസമാണ്.

സതാംപ്ടണ്‍: ലോകകപ്പിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭുവനേശ്വര്‍ കുമാറിനെയും യുസ്‍‍വേന്ദ്ര ചഹലിനെയും ഉള്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ടീം പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 മുതൽ 3 മണിക്കൂര്‍ ആണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം നിശ്ചയിച്ചിരിക്കുന്നത്.

പരിശീലനത്തിന് മുന്‍പായി വൈകീട്ട് ആറിന് ടീമിലൊരാള്‍ മാധ്യമങ്ങളെ കാണും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം നന്പറില്‍ ആരിറങ്ങുമെന്നും ബൗളിംഗ് യൂണിറ്റിന്‍റെ ഘടനയെന്തെന്നും സംബന്ധിച്ച സൂചനകള്‍ പരിശീലന സെഷനോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ നെറ്റ്സിൽ ഏറെ സമയം ചെലവിട്ട കെ എൽ രാഹുല്‍ നാലാം നമ്പറിലെത്തിയേക്കും.

കേദാര്‍ ജാദവിന്‍റെ പരിക്ക് ഭേദമായെന്ന് ടീം മാനേജ്മെന്‍റ് അവകാശപ്പെടുന്നുണ്ടെങ്കിലും, സതാംപ്ടണില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. സന്നാഹ മത്സരങ്ങളില്‍ കളിക്കാതിരുന്ന ജാദവ് , നെറ്റ്സില്‍ പന്തെറിഞ്ഞുതുടങ്ങിയത് സപ്പോര്‍ട്ട് സ്റ്റാഫിന് ആശ്വാസമാണ്. കേദാര്‍ ജാദവും വിജയ് ശങ്കറും ഒരുമിച്ച് ടീമിലെത്താന്‍ സാധ്യതയില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമീപകാലത്ത് തിളങ്ങിയ സ്പിന്നര്‍മാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും അവസരം നൽകണമെന്ന വാദം ടീം മാനേജ്മെന്‍റില്‍ ഒരു വിഭാഗത്തിനുണ്ട്.

അതേസമയം മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഭുവനേശ്വര്‍ കുമാര‍ അടക്കം മൂന്ന് പേസര്‍മാരെ പരിഗണിച്ചേക്കും.
ഇന്നല സതാംപ്ടണിലെത്തിയ ദകഷിണാഫ്രിക്കന്‍ ടീം ഡെയിൽ സ്റ്റെയിനും ഹഷിം അംലയും ഇന്ത്യക്കെതിരെ കളിക്കുമെന്ന പ്രതീക്ഷയിലാണ്.