സീനിയര്‍ താരമെന്ന നിലയ്ക്ക് ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും സച്ചിന്‍ ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ട്രോളുകളും വിമര്‍ശനവുമായി ധോണിയുടെ ആരാധകര്‍. അഫ്ഗാനെതിരെ ധോണി 52 പന്തില്‍ 28 റണ്‍സാണെടുത്തത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്കോറിംഗ് വേഗം കൂട്ടാഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നു.

ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും സച്ചിന്‍ ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ധോണി ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്.

സച്ചിന്റെ വിമര്‍ശനത്തിന് ധോണി ആരാധകര്‍ പ്രതികരണവുമായി എത്തിയപ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കി സച്ചിന്‍ ഫാന്‍സും എത്തിയിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…