Asianet News MalayalamAsianet News Malayalam

ഓസീസിനെ അടിച്ചു പറത്തി; ധവാന്‍-രോഹിത് സഖ്യത്തിന് റെക്കോര്‍ഡ്

മുമ്പ് ആറ് തവണ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍-ആദം ഗില്‍ക്രിസ്റ്റ് സഖ്യത്തിനൊപ്പമാണ് ഇപ്പോള്‍ രോഹിത്തും ധവാനും.

ICC World Cup 2019 Rohit Sharma and Shikhar Dhawan creates number of records
Author
Oval Station, First Published Jun 9, 2019, 5:08 PM IST

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യത്തിന് റെക്കോര്‍ഡ്. ഓപ്പണിംഗ് വിക്കറ്റില്‍ 22.3 ഓവറില്‍ 127 റണ്‍സടിച്ച ധവാന്‍-രോഹിത് സഖ്യം ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡിനൊപ്പമാണ്  ഇന്നെത്തിയത്. ആറാം തവണയാണ് രോഹിത്-ധവാന്‍ സഖ്യം ഐസിസി ടൂര്‍ണമെന്റുകളില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്.  

മുമ്പ് ആറ് തവണ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍-ആദം ഗില്‍ക്രിസ്റ്റ് സഖ്യത്തിനൊപ്പമാണ് ഇപ്പോള്‍ രോഹിത്തും ധവാനും. അഞ്ച് തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍-കുമാര്‍ സംഗക്കാര സഖ്യത്തെയാണ് രോഹിത്-ധവാന്‍ കൂട്ടുകെട്ട് ഇന്ന് പിന്നിലാക്കിയത്.  ഏകദിനങ്ങളില്‍ രോഹിത്-ധവാന്‍ ഓപ്പണിംഗ് സഖ്യത്തിന്റെ പതിനാറാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് ഓവലില്‍ ഓസ്ട്രേലിയക്കെതിരെ പിറന്നത്.

ഓപ്പണിംഗില്‍ 21 തവണ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുളള ഇന്ത്യയുടെ സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കര്‍ കൂട്ടുകെട്ടാണ് ഇനി ഇരുവര്‍ക്കും മുന്നിലുള്ളത്. 16 തവണ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുള്ള ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍-ആദം ഗില്‍ക്രിസ്റ്റ് സഖ്യത്തിനൊപ്പമാണ് ഇപ്പോള്‍ രോഹിത്-ധവാന്‍ സഖ്യം.  

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും രോഹിത്-ധവാന്‍ സഖ്യം സ്വന്തമാക്കി. 2007ല്‍ ഗ്രെയിം സ്മിത്ത്-എ ബി ഡിവില്ലിയേഴ്സ് സഖ്യം നേടിയ 160 റണ്‍സാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്.

Follow Us:
Download App:
  • android
  • ios