ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് മാസത്തില്‍ ശരാശരി 2,76,750 പേരാണ് തെരഞ്ഞത്. രണ്ടാം സ്ഥാനത്തുളള ഇംഗ്ലണ്ട് ടീമിനായി 12,0375 പേര്‍ ഓണ്‍ലൈനില്‍ തെരഞ്ഞു.

ലണ്ടന്‍: ക്രിക്കറ്റെന്നാല്‍ സൈബര്‍ ലോകത്തും ഇന്ത്യയാണെന്ന് ആരാധകര്‍ ഒരിക്കല്‍ കൂടി അവര്‍ത്തിക്കുന്നു. ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഴ്ച തുടക്കമായപ്പോള്‍ 2019ല്‍ ആഗോളതലത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് ആരാധകര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ്.

ഏറ്റവും കൂടുതല്‍ തെരഞ്ഞ താരങ്ങള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം എസ് ധോണിയുമാണെന്ന് ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് കണ്ടന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ SEMrush നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് മാസത്തില്‍ ശരാശരി 2,76,750 പേരാണ് തെരഞ്ഞത്. രണ്ടാം സ്ഥാനത്തുളള ഇംഗ്ലണ്ട് ടീമിനായി 12,0375 പേര്‍ ഓണ്‍ലൈനില്‍ തെരഞ്ഞു. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ജനുവരി മുതല്‍ ഏപ്രില്‍വരെയാണ് പഠന നടത്തിയത്.

കഴിഞ്ഞ വര്‍ഷം ശരാശരി 43,3,208 പേര്‍ തെരഞ്ഞ ഇംഗ്ലണ്ട് ടീമായിരുന്നു ഒന്നാം സ്ഥാനത്ത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കായി 21,10,000 പേര്‍ തെരഞ്ഞെപ്പോള്‍ 12,35,750 പേരാണ് ധോണിയെ തെരഞ്ഞത്. 2018ലും ഇരുവരും തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.