ലണ്ടന്‍: പരമ്പരാഗത വേഷം ധരിച്ച് ബ്രിട്ടീഷ് രാഞ്ജിയുമായി കൂടിക്കാഴ്ച നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശന പെരുമഴ. ലോകകപ്പിലെ മറ്റു ക്യാപ്റ്റന്‍മാരോടൊപ്പം ബക്കിങ്ങാം കൊട്ടാരം സന്ദശിച്ച സര്‍ഫറാസ് പാക്കിസ്താനിലെ പരമ്പരാഗത വേഷമായ സല്‍വാര്‍ കമ്മീസ് ആണ് ധരിച്ചിരുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഈവേഷം ധരിക്കുന്നതില്‍ അഭിമാനിക്കുന്നതായും സര്‍ഫറാസ് പ്രതികരിച്ചു. വിമര്‍ശനം കടുത്ത പശ്ചാത്തലത്തിലാണ് വിശദീകരണവുമായി താരം എത്തിയത്. എന്നാല്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ സര്‍ഫറാസിന് പിന്തുണയുമായി രംഗത്തെത്തി. ചില ട്വീറ്റികള്‍ കാണാം..