Asianet News MalayalamAsianet News Malayalam

മഴ മാറി നിൽക്കുന്നു; പക്ഷേ ഇന്ത്യ-കിവീസ് പോരാട്ടം വെെകും

മൂന്ന് മണിക്ക് അമ്പയർമാർ എത്തി പിച്ചും ഔട്ട്ഫീൽഡും പരിശോധിച്ച ശേഷമാകും മത്സരം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമാകൂ. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുമുണ്ട്

india vs new zealand match delayed live updates
Author
Nottingham, First Published Jun 13, 2019, 2:40 PM IST

ട്രെൻഡ്ബ്രിഡ്ജ് : ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവർക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വെെകുമെന്നാണ് ഇപ്പോൾ അറിയിപ്പ് ലഭിച്ചിരിക്കുന്നത്. മഴ മാറി നിൽക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല നോട്ടിം​ഗ്ഹാമിലേത്. എപ്പോൾ വേണമെങ്കിലും മഴ പെയ്തേക്കാമെന്ന അവസ്ഥയുമുണ്ട്.

മൂന്ന് മണിക്ക് അമ്പയർമാർ എത്തി പിച്ചും ഔട്ട്ഫീൽഡും പരിശോധിച്ച ശേഷമാകും മത്സരം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമാകൂ. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നിൽക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുമുണ്ട്.

മത്സരത്തിനിടെ കനത്ത മഴ പെയ്യുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കില്‍ ഇപ്പോഴത് നേരിയ മഴയായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പും വന്നു കഴിഞ്ഞു. മഴ മാറി നിന്നതോടെ ഇന്ത്യന്‍ ടീം ഇന്ന് രാവിലെ പരിശീലനത്തിനിറങ്ങി. തുടര്‍ച്ചയായി പെയ്ത മഴമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്ക് പരിശീലനം നടത്താനായിരുന്നില്ല.

തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്. ഇതുവരെ സൂര്യപ്രകാശം എത്തിയിട്ടില്ലാത്തതിനാല്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടാനുള്ള സാധ്യതയും മുന്നിലുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. കീവീസ് കളിച്ച മൂന്ന് കളികളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച രണ്ടെണ്ണത്തിലും ജയിച്ചു.

Follow Us:
Download App:
  • android
  • ios