നോട്ടിംഗ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ പൊടിക്കൈകളുമായി ടീം മാനേജ്‌മെന്റ്. നോട്ടിംഗ്ഹാമില്‍ സല്‍മാന്‍ ഖാന്റെ പുതിയ സിനിമ 'ഭാരത്' കാണുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്കിടെ താരങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാവുക പതിവാണ്. ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളെ സിനിമയ്ക്ക് വിട്ടത്. 

എം.എസ്. ധോണി, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ് എന്നിവരാണ് സിനിമ കാണാന്‍ പോയത്. കേദാര്‍ ജാദവാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭാരത് സിനിമ കണ്ടതിന് ശേഷം ഭാരതത്തിന്റെ കളിക്കാര്‍ എന്ന് അടിക്കുറുപ്പും നല്‍കിയിരുന്നു. തിരക്കിനിടയിലും തന്റെ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്ന് സല്‍മാന്‍ ഖാന്‍. വരും മത്സരങ്ങളിലെല്ലാം ജയിക്കട്ടേയെന്ന ആശംസയും.