ഏകദിന ലോകകപ്പിലെ മൂന്നാം കിരീടം വിജയം ഇന്ത്യ ലക്ഷ്യമിടുന്ന ഇന്ത്യ അടുത്ത ബുധനാഴ്ച (ജൂണ്‍ അഞ്ച്) യാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളെല്ലാം കോലിയില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പരിശീലനത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തള്ളവിരലിന് പരിക്കേറ്റതായാണ് ചില ചിത്രങ്ങള്‍ സഹിതം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിശീലനത്തിനിടെ തള്ള വിരലിന് അസഹ്യമായ വേദന അനുഭവപ്പെട്ട കോലി ഫിസിയോതെറാപ്പിസ്റ്റ് പാട്രിക്കിനെ ഉടനടി വിളിച്ചെന്നാണ് ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടുകള്‍. ഉടന്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന സ്പ്രേ കോലിയുടെ വിരലില്‍ അടിച്ചു. ശേഷം തണുത്ത വെള്ളത്തില്‍ കെെ മുക്കിക്കൊണ്ടാണ് കോലി ഡ്രസിംഗ് റൂമിലേക്ക് പോയത്. 

ഏകദിന ലോകകപ്പിലെ മൂന്നാം കിരീടവിജയം ഇന്ത്യ ലക്ഷ്യമിടുന്ന ഇന്ത്യ അടുത്ത ബുധനാഴ്ച (ജൂണ്‍ അഞ്ച്) യാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളെല്ലാം കോലിയില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതിനിടെ താരത്തിന് പരിക്കേറ്റെന്ന് വാര്‍ത്ത എത്തുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.