വമ്പന്‍ ജയത്തില്‍ സമൂഹമാധ്യമങ്ങളിലെങ്ങും അഭിനന്ദനപ്രവാഹമാണ്. കോലിയെയും സഹതാരങ്ങളെയും പ്രശംസിച്ച് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഉജ്വല തുടക്കമാണ് കോലിപ്പട നേടിയത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു കോലിയും സംഘവും. ബൗളിംഗില്‍ ചാഹലും ഭുവിയും ബുമ്രയും ബാറ്റിംഗില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
വമ്പന്‍ ജയത്തില്‍ സമൂഹമാധ്യമങ്ങളിലെങ്ങും ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹമാണ്. കോലിയെയും സഹതാരങ്ങളെയും പ്രശംസിച്ച് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് ഇന്ത്യ മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. എം എസ് ധോണി(34), കെ എല്‍ രാഹുല്‍(26), ഹാര്‍ദിക് പാണ്ഡ്യ(7 പന്തില്‍ 15*) വിരാട് കോലി(18), ശിഖര്‍ ധവാന്‍(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്. ബുമ്രയും ഭുവിയും രണ്ട് വിക്കറ്റ് വീതവും കുല്‍ദീപ് ഒരു വിക്കറ്റും വീഴ്‌ത്തി.
