ലോകകപ്പ് ക്രിക്കറ്റിലെ മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ 244ന് എല്ലാവരും പുറത്താവുകയായിരുന്നു.  

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ 244ന് എല്ലാവരും പുറത്താവുകയായിരുന്നു. 64 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി കിവീസിനായി നാല് വിക്കറ്റ് നേടി. 

തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിഖുര്‍ റഹീം (19), മുഹമ്മദ് മിഥുന്‍ (26), മഹ്മുദുള്ള (20), മൊസദെക് ഹുസൈന്‍ (11), മുഹമ്മദ് സൈഫുദീന്‍ (29), മെഹ്ദി ഹസന്‍ മിറാസ് (7), മഷ്‌റഫി മൊര്‍ത്താസ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. 68 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് ഷാക്കിബ് 64 റണ്‍സെടുത്തത്. മറ്റാര്‍ക്കും ആവശ്യമായ പിന്തുണ സാധിക്കാതെ പോയതാണ് ബംഗ്ലാദേശിന് ഉയര്‍ന്ന് സ്‌കോറെടുക്കാന്‍ കഴിയാതെ പോയത്. ട്രന്‍റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. 

ആദ്യ മത്സരത്തില്‍ ഇരുവരും വിജയിച്ചിരുന്നു. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കയേയും കിവീസ്, ശ്രീലങ്കയേയുമായിരുന്നു തോല്‍പ്പിച്ചത്.