ലോകകപ്പിന് 13 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്ക് കാരണം അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന് ആദ്യ മത്സരം നഷ്ടമായേക്കും.

വെല്ലിങ്ടണ്‍: ലോകകപ്പിന് 13 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്ക് കാരണം അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥത്തിന് ആദ്യ മത്സരം നഷ്ടമായേക്കും. ഓസ്‌ട്രേലിയന്‍ ഇലവനെതിരെ പരിശീലന മത്സരത്തില്‍ വിക്കറ്റ് കീപ്പിങ്ങിനിനെ ലാഥത്തിന് പരിക്കേല്‍ക്കുകയായിരുന്നു.

ജൂണ്‍ ഒന്നിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം. അതിന് മുമ്പ് താരത്തിന്റെ കൈവിരലിനേറ്റ പരിക്ക് ഭേദമാകുമോയെന്നാണ് സംശയം. പരിക്ക് ഭേദമായില്ലെങ്കില്‍ ടോം ബ്ലണ്ടല്‍ ന്യൂസിലന്‍ഡിന്റെ ജേഴ്‌സിയില്‍ അരങ്ങേറും. ടിം സീഫെര്‍ട്ട്, ടെസ്റ്റ് കീപ്പര്‍ ബി.ജെ വാട്‌ലിങ് എന്നിവരെ സ്റ്റാന്‍ഡ് ബൈ താരങ്ങളായുണ്ടെന്ന് മുഖ്യ സെലക്റ്റര്‍ ഗാര്‍വിന്‍ ലാര്‍സന്‍ അഭിപ്രായപ്പെട്ടു.