സാനിയയുടെ ട്വീറ്റ് വലിയ വിവാദത്തിനാണ് വഴിതുറന്നത്. ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സാനിയയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

ലണ്ടന്‍: സന്നാഹ മത്സരം അടക്കം 11 തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഒരു ജയം നേടിയത്. ലോകകപ്പില്‍ ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെ 14 റണ്‍സിന് തോല്‍പിച്ചാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം ജയിച്ചത്. 

ജയത്തില്‍ പാക് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ ടെന്നീസ് താരവും പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയൈബ് മാലിക്കിന്‍റെ ഭാര്യയുമായ സാനിയ മിര്‍സ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാനിയയുടെ ട്വീറ്റ് വലിയ വിവാദത്തിനാണ് വഴിതുറന്നത്. ട്വിറ്റടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സാനിയയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പാക്കിസ്ഥാന്‍ വിജയിച്ച മത്സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ നിര്‍ണായകമായ വിക്കറ്റ് മാലിക് നേടിയിരുന്നു. എന്നാല്‍ എട്ട് റണ്‍സ് മാത്രമെടുത്ത മാലിക്കിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. 84 റണ്‍സും ഒരു വിക്കറ്റും നേടിയ മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.