പിസ ജങ്ക് ഫുഡ് അല്ലെന്നും അത് വീണ്ടെടുപ്പിന് നല്ലതാണെന്നുമാണ് സഹതാരം ശദബ് ഖാനുമായുള്ള സംവാദത്തില്‍ പറഞ്ഞത്. പരസ്പരം താരങ്ങളെ അറിയാം എന്ന തരത്തില്‍ നടന്ന പരിപാടിയിലായിരുന്നു ഹസന്‍ അലിയുടെ പ്രതികരണം

ദില്ലി: പിസയെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി വിമര്‍ശിക്കപ്പെടുമ്പോള്‍ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിര്‍സ. പിസ ജങ്ക് ഫുഡ് അല്ലെന്നും അത് വീണ്ടെടുപ്പിന് നല്ലതാണെന്നുമാണ് സഹതാരം ശദബ് ഖാനുമായുള്ള സംവാദത്തില്‍ പറഞ്ഞത്.

പരസ്പരം താരങ്ങളെ അറിയാം എന്ന പേരില്‍ നടന്ന പരിപാടിയിലായിരുന്നു ഹസന്‍ അലിയുടെ പ്രതികരണം. തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പിസയാണെന്ന് ശബദ് പറഞ്ഞപ്പോഴാണ് ഹസന്‍ അലി ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍, ട്വിറ്ററില്‍ ഈ വിഷയം ചര്‍ച്ചയായതോടെ വലിയ വിമര്‍ശനമാണ് ഹസന്‍ അലിക്ക് നേരെ ഉയര്‍ന്നത്.

എന്നാല്‍, ഇപ്പോള്‍ പാക് താരം ഷോയിബ് മാലിക്കിന്‍റെ ഭാര്യയയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ ഹസനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് ശരിയാണ്. ഏറെ നീണ്ടതും കടുപ്പമേറിയതുമായ മത്സരങ്ങള്‍ക്ക് പ്രത്യേകിച്ചു പിസ നല്ലതാണെന്നാണ് സാനിയ പറയുന്നത്. 

Scroll to load tweet…