ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍. ലോകകപ്പില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും മികച്ച ക്യാച്ചാണ് നോട്ടിങ്ഹാമില്‍ കാണാനായത്.
നോട്ടിങ്ഹാം: ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍. ലോകകപ്പില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും മികച്ച ക്യാച്ചാണ് നോട്ടിങ്ഹാമില്‍ കാണാനായത്. 73 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒഷാനെ തോമസ് എറിഞ്ഞ 45ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ക്യാച്ച്.
തോമസിന്റെ പന്ത് സ്മിത്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്തു. എന്നാല്‍, ഫൈന്‍ ലെഗ്ഗില്‍ നിന്ന് ഓടിയെത്തിയ കോട്ട്‌റെല്‍ ഒറ്റക്കൈകൊണ്ട് പന്ത് കൈയിലൊതുക്കി. ഇതിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറി ലൈനിനപ്പുറം കടക്കാനിരിക്കെ പന്ത് ഒരിക്കല്‍കൂടി മുകളിലേക്കിട്ടു. പിന്നീട് ഓടിയെത്തി ഒരിക്കല്‍കൂടി കൈയിലൊതുക്കി വിക്കറ്റാണെന്ന് ഉറപ്പിച്ചു. ക്യാച്ചിന്റെ വീഡിയോ കാണാം...
