നോട്ടിങ്ഹാം: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പിറന്ന ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം. വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക്, ആസിഫ് അലി എന്നിവര്‍ ഇല്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും പേസര്‍ മുഹമ്മദ് ആമിര്‍ പാക് ടീ്മില്‍ ഇടം നേടി. എവിന്‍ ലൂയിസ്, ഷാന്നോല്‍ ഗബ്രിയേല്‍ എന്നിവരെ കൂടാതെയാണ് വിന്‍ഡീസ് ഇറങ്ങുത്. പ്ലയിങ് ഇലവന്‍. 

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമന്‍, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍. 

വെസ്റ്റ് ഇന്‍ഡീസ്: ക്രിസ് ഗെയ്ല്‍, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മ്യര്‍, നിക്കോളാസ് പൂരന്‍, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ആഷ്‌ലി നഴ്‌സ്, ഷെല്‍ഡണ്‍ കോട്ട്രല്‍, ഒഷാനെ തോമസ്.