ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളർമാരെന്നും തോംസൺ

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ ഇന്ത്യയുടെ ജസ്‌പ്രീത് ബുംറയാണെന്ന് ഓസ്‌ട്രേലിയൻ ബൗളിംഗ് ഇതിഹാസം ജെഫ് തോംസൺ. പരിചിതമല്ലാത്ത ബൗളിംഗ് ആക്ഷനും അതിവേഗ പന്തുകളുമായതിനാൽ ബുംറയ്ക്ക് വിക്കറ്റ് കിട്ടാനുള്ള സാധ്യത കൂടുലാണ്. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളർമാരെന്നും തോംസൺ പറഞ്ഞു. 

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ബുംറ. 140 കി.മീയിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ ബുംറയ്‌ക്ക് കഴിയുന്നു. ഏകദിനത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ 19 വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയാണ് ബുംറ ലോകകപ്പിന് എത്തുന്നത്. 

എഴുപതുകളിൽ മാൽക്കം മാർഷലിനൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു തോംസൺ. ജോഷ് ഹെയ്സൽവുഡിലെ ടീമിൽ ഉൾപ്പെടുത്താത്തത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാവുമെന്നും തോംസൺ പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാംയൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.