Asianet News MalayalamAsianet News Malayalam

ലോകകപ്പിലെ ഈ ക്യാമറാമാന്‍ ആള് ചില്ലറക്കാരനല്ല

ക്യാമറ കൈകാര്യം ചെയ്യാന്‍ എളുപ്പമാണോയെന്ന് റിപ്പോര്‍ട്ടര്‍. യൂണിവേഴ്സല്‍ ബോസായ തനിക്ക് ഇതൊന്നും ബുദ്ധിമുട്ടല്ലെന്ന് ഗെയ്‍ലും.

ICC World Cup 2019 Cmera Man Chris Gayl The Universe Boss Has A Go At Filming
Author
London, First Published Jun 12, 2019, 4:24 PM IST

ലണ്ടന്‍: വിന്‍ഡീസ് താരം ക്രിസ് ഗെയ്‍ലിന് ക്യാമറാമാനാകാന്‍ ആഗ്രഹം. ക്യാമറ പഠിക്കാനുള്ള ശ്രമവും നടത്തി. ബാറ്റിംഗ് പോലെ അതത്ര എളുപ്പമല്ലെന്നാണ് ക്രിസ് ഗെയ്‍ല്‍ പറയുന്നത്. പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയതാണ് വെസ്റ്റ് ഇന്‍ഡീസ് ടീം. അത് ചിത്രീകരിക്കാനെത്തിയ ക്യാമറാമാനെ കണ്ടപ്പോള്‍ ക്രിസ് ഗെയ്‍ലിനൊരാഗ്രഹം. ക്യാമറ വാങ്ങി. ആദ്യം ഫ്രെയിമിലാക്കിയത് റിപ്പോര്‍ട്ടറെ.

ക്യാമറ കൈകാര്യം ചെയ്യാന്‍ എളുപ്പമാണോയെന്ന് റിപ്പോര്‍ട്ടര്‍. യൂണിവേഴ്സല്‍ ബോസായ തനിക്ക് ഇതൊന്നും ബുദ്ധിമുട്ടല്ലെന്ന് ഗെയ്‍ലും. പിന്നെ സഹതാരങ്ങളുടെ പരിശീലനം ചിത്രീകരിക്കാന്‍ തുടങ്ങി. ഗ്യാലറിയില്‍ ഇരിക്കുന്നവരെയും. സൂമിംഗും ഫോക്കസിംഗുമൊക്കെ ഒറ്റയടിക്കങ്ങ് നടക്കുന്നില്ല.

അര മണിക്കൂറിന് ശേഷം ക്യാമറ തിരികെ നല്‍കി. ഇത്രയും ഭാരമുള്ള ക്യാമറ തോളില്‍ ചുമന്ന് നടക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഒടുവില്‍ ക്രിസ് ഗെയ്‍ല്‍ സമ്മതിച്ചു. ഇനിയും ക്യാമറ കയിലെടുത്താല്‍ അടുത്ത കളിയില്‍ കളിക്കാൻ പോലും സാധിച്ചേക്കില്ലെന്നാണ് ഗെയ്‍ല്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios