പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഓസീസ് ടീമില്‍ തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയുമായിരുന്നു ഇത്.
ടോണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഓസ്ട്രേലിയയുടെ വിജയശില്‍പികളിലൊരാള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഓസീസിന് മികച്ച തുടക്കം നല്‍കിയ വാര്‍ണര്‍ സെഞ്ചുറിയുമായാണ് ഗ്രൗണ്ട് വിട്ടത്. വാര്‍ണറുടെ(107) സെഞ്ചുറി മികവിലാണ് ഓസീസ് ആദ്യം ബാറ്റ് ചെയ്ത് 300ന് മുകളില്‍ സ്കോര്‍ ചെയ്തത്.
പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നുള്ള ഒരു വര്‍ഷത്തെ വിലക്കിനുശേഷം ഓസീസ് ടീമില്‍ തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയുമായിരുന്നു ഇത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി വാര്‍ണറുടെ മെല്ലെപ്പോക്കാണ് ഓസീസിന് തിരിച്ചടിയായതെന്ന വിമര്‍ശനമുര്‍ന്നിരുന്നു.
എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച ഇന്നിംഗ്സിലൂടെ വാര്‍ണര്‍ ആരാധകരുടെ മനം കവര്‍ന്നു. മത്സരശേഷം കളിയിലെ കേമനായതിന് തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഗ്യാലറയിലുണ്ടായിരുന്ന ഓസീസിന്റെ കുഞ്ഞ് ആരാധകന് സമ്മാനമായി നല്‍കാനും വാര്‍ണര്‍ മറന്നില്ല. ഓട്ടോഗ്രാഫിനായി കൈനീട്ടിയവര്‍ക്കെല്ലാം അത് നല്‍കിയാണ് വാര്‍ണര്‍ ഗ്രൗണ്ട് വിട്ടത്.
