ലണ്ടന്‍: ഇന്ത്യന്‍ സ്പിന്‍ ദ്വയങ്ങളാണ് യുസ്‍വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും. ലോകകപ്പില്‍ ഇരുവരില്‍ നിന്ന് മികച്ച പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ആദ്യ കളിയില്‍ നാല് വിക്കറ്റും ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റും സ്വന്തമാക്കി ചഹാല്‍ മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ച് കഴിഞ്ഞു.

എന്നാല്‍, കുല്‍ദീപില്‍ നിന്ന് ഇതുവരെ പ്രതിഭ തെളിയിക്കുന്ന പ്രകടനം വന്നിട്ടില്ല. അടുത്ത മത്സരങ്ങളില്‍ കുല്‍ദീപും കൂടെ ഫോമിലേക്ക് ഉയര്‍ന്നാല്‍ എതിരാളികള്‍ക്ക് വലിയ തലവേദനയാകും. ഇതിനിടെ ഇരുവരുടെയും ഒരു രസകരമായ പരിശീലന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഇതില്‍ രസരമായ സംഭവം എന്താണെന്ന് വച്ചാല്‍ വലങ്കയ്യനായ ചഹാല്‍ ഇടത് കെെ കൊണ്ടും ഇടങ്കയ്യനായ കുല്‍ദീപ് വലംകെെ കൊണ്ടുമാണ് എറിയുന്നത്. എന്നാല്‍, കുല്‍ദീപിന് ലക്ഷ്യം തെറ്റി. ചഹാല്‍ ആവട്ടെ ഇടംകെെ കൊണ്ടും പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു.