പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കര്‍ഷക സ്ത്രീക്കുനേരെ അതിക്രമം. വസ്തു തർക്കത്തിന്‍റെ പേരിൽ വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച കർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിന്‍കര മാമ്പഴക്കരയിലാണ് സംഭവം. മാമ്പഴക്കര സ്വദേശി സോമന്‍റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഒടിച്ചത്.

പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്തു. അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഘം ചേർന്ന് ബാര്‍ ജീവനക്കാരനെ ആക്രമിച്ച 2പേർ പിടിയിൽ

Asianet News Live | Malayalam News Live | PM Modi | Suresh Gopi | Election 2024 | #Asianetnews