നിക്കരാഗ്വയിൽ നിന്ന് പുറപ്പെട്ട് പനാമ വഴി സതാംപ്ടൺ തുറമുഖത്തെത്തിയ വാഴപ്പഴം നിറച്ച ഷിപ്പിംഗ് കണ്ടെയ്നറിനുള്ളിൽ നിന്ന് ഏകദേശം ഒരു ടൺ കൊക്കെയ്ൻ ആണ് ബോർഡർ ഏജൻസി ഉദ്യോഗസ്ഥർ കണ്ടെത്തിയത്

ബ്രിട്ടൻ: 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ വാഴപ്പഴങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. പഴങ്ങളുടെ കയറ്റുമതിയുടെ മറവിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ ബ്രിട്ടനിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്.അന്താരാഷ്ട്രാ വിപണിയിൽ ഏകദേശം 9392790000 രൂപ വില വരുന്ന കൊക്കെയ്നാണ് പൊലീസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്നാണ് 28കാരനായ ജോഷ്വ ബെറി, 37കാരനായ ഡാനിയൽ ഡുമിട്രു, 46കാരനായ ആൻഡ്രൂ സ്മിത്ത് എന്നിവരെ നാഷണൽ ക്രൈം ഏജൻസി അറസ്റ്റ് ചെയ്തത്. ഇവരെ ഏപ്രിൽ 17ന് കോടതിയിൽ ഹാജരാക്കും. ഈ മാസം ആദ്യത്തിൽ സതാംപ്ടണിൽ പിടികൂടിയ വൻ കൊക്കെയ്ൻ ശേഖരത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ അറസ്റ്റ്.

നിക്കരാഗ്വയിൽ നിന്ന് പുറപ്പെട്ട് പനാമ വഴി സതാംപ്ടൺ തുറമുഖത്തെത്തിയ വാഴപ്പഴം നിറച്ച ഷിപ്പിംഗ് കണ്ടെയ്നറിനുള്ളിൽ നിന്ന് ഏകദേശം ഒരു ടൺ കൊക്കെയ്ൻ ആണ് ബോർഡർ ഏജൻസി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിന് വിപണിയിൽ ഏകദേശം 75 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 9,392,790,000 രൂപ) വില വരും. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന് കുറ്റത്തിനാണ് ഇവർ അറസ്റ്റിലായത്.

ബ്രിട്ടനിലേക്കെത്തിയ വൻതോതിലുള്ള കൊക്കെയ്ൻ ശേഖരമാണിതെന്ന് നാഷണൽ ക്രൈം ഏജൻസി ബ്രാഞ്ച് കമാൻഡർ സാജു ശശികുമാർ പ്രസ്താവനയിൽ വിശദമാക്കിയത്.വാഴപ്പഴം കയറ്റുമതി ചെയ്യുന്നതിനിടയിൽ കൊക്കെയ്ൻ ഒളിപ്പിക്കുന്നത് ഇതാദ്യമല്ല. റഷ്യ, നോർവേ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗ്രീസ്, ബൾഗേറിയ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ സതാംപ്ടൺ ഡോക്സിൽ നിന്ന് തന്നെ 12500 പൗണ്ടിലധികം കൊക്കെയ്ൻ വാഴപ്പഴങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം