പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.

മലപ്പുറം : മലപ്പുറത്ത് എടക്കരയിൽ പതിനൊന്നുകാരിയെ അച്ഛന്‍റെ സുഹ‍ൃത്ത് പീഡിപ്പിച്ചു. പ്രതിയായ അമ്പത്തിരണ്ടുകാരൻ സൈമണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശിയാണ് സ്വദേശിയാണ് ഇയാൾ. പൊത്തുകൾ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.