മധ്യപ്രദേശ്: സ്വാതന്ത്ര്യ സമര സേനാനിയും ധീര വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദാസറില്‍ ഭോലിയ ഗ്രാമത്തിലാണ്  സംഭവം. മൊബൈല്‍ഫോണില്‍ ഭഗത് സിങിന്‍റെ ജീവിതകഥ ആധാരമാക്കിയ നാടകം കാണുകയായിരുന്നു കുട്ടി. 

ശ്രേയാംശ് എന്ന കുട്ടിയാണ് അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്ന് അഫ്സല്‍പൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭഗത് സിങിന്‍റെ ജീവിതത്തെ ആസ്പദമാക്കി സ്കൂളില്‍ നടത്തിയ നാടകത്തിന്‍റെ വീഡിയോ ഫോണില്‍ കാണുകയായിരുന്നു കുട്ടി. ഇതിനിടെ ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിലതെറ്റിയ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് മന്ദസര്‍ എസ്പി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. 

Read More: അധ്യാപികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; നില ​ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ