കുട്ടിക്ക് പരിചയമുള്ള 14 വയസ്സുള്ള ആൺകുട്ടി അവളെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

ദില്ലി : മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അയൽവാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി. വടക്കുകിഴക്കൻ ദില്ലിയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്. മൂന്ന് വയസ്സുകാരിയെ ആക്രമിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. കുട്ടിക്ക് പരിചയമുള്ള 14 വയസ്സുള്ള ആൺകുട്ടി അവളെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം നേരിട്ട പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി സംഭവം അമ്മയോട് പറഞ്ഞു. കുഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അമ്മ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

അവൾ കുട്ടിയെ മാതാപിതാക്കളോടൊപ്പം അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് 14കാരൻ കുട്ടിയെ ആക്രമിച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട്, സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചപ്പോൾ അവർ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരായ സംരക്ഷണം (പോക്‌സോ) നിയമത്തിലെ സെക്ഷൻ 6 എന്നിവ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ബലാത്സംഗ കേസില്‍ പരാതിപ്പെട്ടു, പ്രതിയില്‍ നിന്ന് വധഭീഷണിയെന്ന് യുവതി

എറണാകുളം : ബലാത്സംഗ കേസില്‍ പൊലീസില്‍ പരാതിപെട്ടതിന്‍റെ വിരോധത്തില്‍ പ്രതിയില്‍നിന്ന് തുടര്‍ച്ചയായി അപമാനവും വധഭീഷണിയെന്ന് വീട്ടമ്മയുടെ പരാതി. എറണാകുളം കണയന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി. കണയന്നൂര്‍ സ്വദേശിയായ മുപ്പതുകാരിയാണ് താനും മക്കളും പ്രതിയില്‍ നിന്നും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. അങ്കമാലി സ്വദേശി മാക്സ് വെല്‍ ടോം എന്ന 25 കാരനെതിരെയാണ് പരാതി. 

'ഭര്‍ത്താവിന്‍റെ സുഹൃത്തായ മാക്സ് വെല്‍ ടോം തെറ്റിദ്ധരിപ്പിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. നെടുമ്പാശ്ശേരി പൊലീസില്‍ പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മാക്സ് വെല്‍ ടോമിനെ ബലാത്സംഗ കേസില്‍ പാെലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്‍റെ വിരോധത്തില്‍ മാക്സ് വെല്‍ ടോം തന്നേയും മക്കളേയും പിന്തുടര്‍ന്ന് ഭീഷണിപെടുത്തുന്നു'. കാറില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം തന്നേയും മക്കളേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‍തെന്ന് യുവതി പറഞ്ഞു. യുവതിയില്‍ നിന്ന് മൊഴിയെടുത്ത മരട് പൊലീസ് കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുങ്ങിയിട്ടുണ്ട്. മാക്സ് വെല്‍ ടോമിന്‍റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്.

Read More : ബലാത്സംഗം ചെറുത്തതിന് 14കാരിക്ക് നേരെ ആസിഡ് ആക്രമണം, കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ക്രൂരത ബന്ധുവിൽ നിന്ന്