റാ​ഞ്ചി: ച​ന്ത​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി​യെ 17 പേ​ർ ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ജാ​ർ​ഖ​ണ്ഡി​ലെ ധും​ക​യി​ലാ​ണ് 35 വ​യ​സു​ള്ള സ്ത്രീ ​പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ഭ​ർ​ത്താ​വി​നൊ​പ്പം ച​ന്ത​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണു യു​വ​തി​യു​ടെ പ​രാ​തി. 

ഭ​ർ​ത്താ​വി​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷ​മാ​ണു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. അ​ക്ര​മി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ​രി​ച​യ​ക്കാ​ര​നാ​ണെ​ന്നു യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. 

അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‌യുവതി നല്‍കിയ മൊഴി പ്രകാരം സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. 

അതേ സമയം യുവതിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മറ്റ് പ്രതികളെ തി​രി​ച്ച​റി​യാ​ൻ മാ​ർ​ക്ക​റ്റി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്ന് ഷാന്തല്‍ ഏരിയ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ സുദര്‍ശന്‍ മണ്ഡല്‍ അറിയിച്ചു