കൊല നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായ തർക്കത്തിൽ പ്രതിയെ മോഹിത് മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുത്തി. ഇതിൽ കുപിതനായ പ്രതി മോഹിതിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.

ദില്ലി: ടിക്‌ ടോകില്‍ താരമായ ജിംനേഷ്യം പരിശീലകൻ മോഹിത് മോറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരന്‍ അറസ്റ്റില്‍. ദ്വാരകയിലെ ദുല്‍സിറസ് ഗ്രാമത്തിന് സമീപത്ത് വച്ചാണ് ദില്ലി പൊലീസ് പ്രതിയെ പിടികൂടിയത്. മോഹിതിന്റെ ഫോണിൽ അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജിമ്മിൽ വച്ചുണ്ടായ തർക്കത്തിന്റെ പ്രതികാരമാണ് കൊലയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൊല നടക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായ തർക്കത്തിൽ പ്രതിയെ മോഹിത് മറ്റുള്ളവര്‍ക്കു മുന്നില്‍ നാണം കെടുത്തി. ഇതിൽ കുപിതനായ പ്രതി മോഹിതിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. സംഭവ ദിവസം രണ്ട് സൂഹൃത്തുകൾക്കൊപ്പം പ്രതി ജിമ്മിൽ എത്തിയെങ്കിലും മോഹിത്തിനെ കാണാൻ സാധിച്ചില്ല. തുടർന്ന് മോഹിത് എവിടെയാണെന്ന് ഫോണിൽ വിളിച്ച് തിരക്കി. നജഫ്ഗറിലെ കടയിൽ മോഹിത് ഉണ്ടെന്ന് മനസ്സിലാക്കിയ സംഘം സ്ഥലത്തെത്തി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. മറ്റ് രണ്ടു പേർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ദില്ലിയില്‍ ജിനേഷ്യം പരിശീലകനായ മോഹിതിന്‌ ടിക്‌ ടോകില്‍ അഞ്ച്‌ ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്‌. ഇന്‍സ്‌റ്റഗ്രാമില്‍ 3000 ഫോളോവേഴ്‌സും ഉണ്ട്‌. ഫിറ്റ്‌നസ്‌ വീഡിയോകളിലൂടെയാണ്‌ മോഹിത്‌ താരമായത്‌.