പല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് തുടര്‍ച്ചയായി 17കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മഹേന്ദ്ര എന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടി വിവാഹ വാഗ്ദാനം നിരസിച്ചപ്പോള്‍ പെണ്‍കുട്ടിയെയും അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.   

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍