മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. 20കാരിയായ ഫാത്തിമ ഫത്തീന്‍റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. 

പെരിന്തല്‍മണ്ണ ഒലിങ്കര സ്വദേശിയായിരുന്നു 20കാരിയായ ഫാത്തിമ. രണ്ട് വര്‍ഷം മുമ്പാണ് സമീപവാസിയായ യുവാവുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. 

ഇവര്‍ക്ക് 10 മാസം പ്രായമായ മകനുമുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ഏപ്രില്‍ 12ന് രാത്രി എട്ട് മണിയോടെ ഫാത്തിമയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്‍റെ പേരിലുള്‍പ്പെടെ മകളെ പീഡിപ്പിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുകയാണെന്നാണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ വിശദീകരണം.