രാജ്കോട്ട്: പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് ഹൗസിംഗ് ബോർഡ് ക്വാർട്ടേർസിലാണ് സംഭവം. 

തൗഫീക് മദം എന്നയാളാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയെ വാ മൂടിക്കെട്ടി വീടിനകത്തേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ക്വാർട്ടേർസിന്റെ ടെറസിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്.

പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പെൺകുട്ടി വീട്ടിലെത്തിയപ്പോൾ പെൺകുട്ടി നടന്ന കാര്യം വിവരിക്കുകയായിരുന്നു. മൂന്ന് മാസം മുൻപും ഇതേ പോലെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.