മുംബൈ: ബിഇഎസ്ടി ബസിനുള്ളില്‍ യുവതിയുടെ മുന്നില്‍വെച്ച് പാന്‍റ്സിന്‍റെ സിബ്ബഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ രാജേന്ദ്ര പാട്ടീലിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തിരക്കുള്ള ബസില്‍വച്ചാണ് ഇയാള്‍ യുവതിയുടെ പിന്നില്‍നിന്ന് അപമാനിക്കാന്‍ ശ്രമിച്ചത്. ആദ്യം തിരക്കുമൂലമാണ് പ്രശ്നമുണ്ടായതെന്ന് യുവതി കരുതി. എന്നാല്‍, പിന്നീടും ശല്യം തുടര്‍ന്നതോടെ യുവതി ശ്രദ്ധിക്കാന്‍ തുടങ്ങി.

ബസില്‍ തിരക്കൊഴിഞ്ഞിട്ടും യുവതിയുടെ പിന്നില്‍നിന്ന് മാറിനില്‍ക്കാന്‍ യുവാവ് കൂട്ടാക്കിയില്ല. യുവതിയുടെ ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ യുവതി താക്കീത് നല്‍കി. എന്നാല്‍,  യുവാവ് സിബ്ബഴിച്ചാണ് തന്‍റെ പിന്നില്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ യുവതി ഇയാളെ മര്‍ദ്ദിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. തിരക്കുള്ള ബസില്‍ കയറി പതിവായി സ്ത്രീകളെ ശല്ല്യം ചെയ്യുന്നയാളാണ് പ്രതിയെന്നും പൊലീസ് വ്യക്തമാക്കി.