പ്രതി കുറ്റം സമ്മതിച്ചതായും സംഭവത്തിൽ തുടർ അന്വേഷണം ആരംഭിച്ചതായും ഡിസിപി മേഘ്ന യാദവ് പറഞ്ഞു. 

ദില്ലി: തന്നെ നിരന്തരം ശകാരിച്ചതിനെ തുടർന്ന് മകൻ 48കാരനായ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി. ദില്ലിയിലെ ഫർഷ് ബസാറിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ 22കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

നിരന്തരം ശകാരിക്കുകയും തർക്കത്തിലേർപ്പെടുകയും ചെയ്യുന്നതിൽ കുപിതനായാണ് താൻ കൃത്യം ചെയ്തതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും സംഭവത്തിൽ തുടർ അന്വേഷണം ആരംഭിച്ചതായും ഡിസിപി മേഘ്ന യാദവ് പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.