കാലിഫോര്‍ണിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.