Asianet News MalayalamAsianet News Malayalam

സുഹൃത്തുമായി സംസാരിച്ച് നിൽക്കവെ ഭീഷണി, നഗ്നനാക്കി മർദ്ദിച്ച് പണം തട്ടി; മലപ്പുറത്ത് 3 പേർ പിടിയിൽ

കൊടുക്കാൻ വിസമ്മതിച്ചപ്പോൾ മൊബൈൽ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിലേക്കായി 62000 രൂപ തട്ടിയെടുത്തു.

3 people arrested In malappuram for assaulting a youth and moral policing apn
Author
First Published Nov 20, 2023, 5:19 PM IST

മലപ്പുറം: ചുങ്കത്തറയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് പണം തട്ടിയ കേസിൽ 3 പേർ പിടിയിൽ. വണ്ടൂർ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്നംഗസംഘമെത്തി മർദ്ദിച്ചത്. വസ്ത്രം അഴിച്ച് വീഡിയോ എടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. കൊടുക്കാൻ വിസമ്മതിച്ചപ്പോൾ മൊബൈൽ തട്ടിയെടുത്ത് ഗൂഗിൾ പേ വഴി രണ്ട് അക്കൗണ്ടുകളിൽ നിന്നായി 62000 രൂപ തട്ടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് ബഷീർ, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ബഷീർ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. കൃത്യം നടത്തിയ സമയം മൂന്നുപേരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. 

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജയിച്ചവരിൽ പോക്സോ കേസ് പ്രതിയും!

Follow Us:
Download App:
  • android
  • ios