വിഹാര്‍ തടാകക്കരയിലിരുന്നു സിഗരറ്റ് വലിക്കുകയായിരുന്ന യുവാവിനെ അഞ്ച് യുവാക്കള്‍ വലിച്ചിഴച്ചു കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത യുവാവിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
മുംബൈ: മുംബൈയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. 36 വയസ്സുകാരനെയാണ് പ്രകൃതി വിരുദ്ധ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. 25നും 30 നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരാണ് തന്നെ ലൈംഗീകതിക്രമത്തിന് ഇരയാക്കിയത് എന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുംബൈയിലെ സാഗര്‍ വിഹാരിലാണ് യുവാവിന് നേരെ ക്രൂരമായ പീഢനം അരങ്ങേറിയത്. പീഡനത്തില്‍ യുവാവിന്‍റെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റു.
സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വിഹാര്‍ തടാകക്കരയിലിരുന്നു സിഗരറ്റ് വലിക്കുകയായിരുന്ന യുവാവിനെ അഞ്ച് യുവാക്കള്‍ വലിച്ചിഴച്ചു കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത യുവാവിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാത്രി 9 മണി കഴിഞ്ഞിട്ടും യുവാവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര് നടത്തിയ തിരച്ചിലിലാണ് തടാകക്കരയില്‍ അവശനിലയില്‍ യുവാവിനെ കണ്ടെത്തിയത്.
സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. യുവാവ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് പീഢനത്തിനിരയായ യുവാവ് പൊലീസിന് മൊഴി നൽകി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാഷി പോലീസ് 377 ആം വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥലത്തെ സി സി ടിവി ദൃശ്യങ്ങള് പരിശോധിച്ച് അഞ്ചംഗ ആക്രമിസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
