സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായത്. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരിയിൽ നിന്നും കോടികൾ വിലവരുന്ന സ്വർണ്ണം പിടികൂടിയിരുന്നു. 

read more അർജുൻ ആയങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്ന് കാണാതായി, മാറ്റിയത് പൊലീസും കസ്റ്റംസും എത്തുന്നതിന് മുമ്പ്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona