ഹൈദരാബാദ്: ഹൈദരാബാദില്‍ മൂന്ന് വയസുകാരനെ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു. ഭർത്തൃസഹോദരന്റെ മകനോട് ഭർത്താവ് അടുപ്പം കാണിക്കുന്നതിൽ മനംനൊന്താണ് 22 കാരി കുട്ടിയെ രണ്ടാം നിലയിൽ നിന്നും എറിഞ്ഞുകൊന്നത്. ഇന്നലെയാണ് സംഭവം. ഹൈദരാബാദ് ഭവാനി നഗറിൽ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞത്. 

കുഞ്ഞ് ജനിക്കാത്തതിലും മരുമകനോടുള്ള ഭര്‍ത്താവിന്‍റെ സ്നേഹവും യുവതിയെ അസ്വസ്ഥതയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ അപകടപ്പെടുത്താന്‍ യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.