Asianet News MalayalamAsianet News Malayalam

31 കോടിയുടെ കള്ളപ്പണവുമായി 4 മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശത്ത് നിന്ന് 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷേപിച്ച 2656 രസീതുകളും പിടിച്ചെടുത്തു.

4 Malayalis arrested for laundering Rs 31 crore in bengaluru
Author
Bengaluru, First Published Dec 3, 2021, 10:18 PM IST

ബെംഗളൂരു:  31 കോടിയുടെ കള്ളപ്പണവുമായി ( money laundering) നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ. മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത് (Arrest). ഇവരുടെ കൈവശത്ത് നിന്ന് 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷേപിച്ച 2656 രസീതുകളും പിടിച്ചെടുത്തു.

മലയാളികളായ വ്യാപാരികളിൽ നിന്നുള്ള പണം ഇവർ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.185 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. മാസങ്ങളായി കണക്കിൽപ്പെടാത്ത പണം ഇവർ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തി. അക്കൗണ്ട് നമ്പറുകൾ വാട്സാപ്പ് വഴിയാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇടപാടുകാർ ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വച്ച് പണം കൈമാറുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

Also Read: കള്ളപ്പണം വെളുപ്പിക്കൽ: നാല് പൊലീസുകാർക്കെതിരെ ഇഡി അന്വേഷണം; വിവരങ്ങൾ തേടി കത്ത് നൽകി

Also Read: തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മയെന്ന് തെളിഞ്ഞു; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios