Asianet News MalayalamAsianet News Malayalam

പിക്കപ്പിന്‍റെ ഡ്രൈവർ ക്യാബിനിന് മുകളിലൊരു രഹസ്യ അറ; സംശയിച്ചത് പോലെ തന്നെ, തുറന്നപ്പോൾ കഞ്ചാവ്

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

42 kgs of cannabis seized from pick up van btb
Author
First Published Nov 27, 2023, 8:33 AM IST

പാലക്കാട്: വമ്പൻ കഞ്ചാവ് വേട്ട നടത്തി പാലക്കാട് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. പാലക്കാട് വാളയാറിൽ വച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവർ ക്യാബിനിന് മുകളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 42 കിലോയോളം കഞ്ചാവ് സ്റ്റേറ്റ് സ്‌ക്വാഡ് പിടികൂടി. പ്രതി മലപ്പുറം എ ആർ നഗർ സ്വദേശിയായ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടറും സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

സംഘത്തില്‍  അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, കെ ആർ അജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ എസ് ജി സുനിൽ, പി അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, കെ മുഹമ്മദലി, പി സുബിൻ, എം എം അരുൺകുമാർ, ബസന്ത് കുമാർ, രജിത്ത് ആർ നായർ, അഹമ്മദ് കബീർ, വിനു, സതീഷ് കുമാർ, പ്രസാദ്  വനിത സിവിൽ എക്സൈസ് ഓഫീസർ സംഗീത എക്സൈസ് ഡ്രൈവർമാരായ കെ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവർ പങ്കെടുത്തു.

അതേസമയം, 115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്‌ ടു വിദ്യാർത്ഥി എക്സൈസ് പിടിയിലായതിന്‍റെ ഞെട്ടലിലാണ് നാട്. എക്സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവർത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് കുട്ടി. 

നവകേരള സദസ് മലപ്പുറത്ത്; യുഡിഎഫ് നേതാക്കൾക്ക് പങ്കെടുക്കാൻ ആഗ്രഹം, പലരും രഹസ്യമായി നിവേദനങ്ങൾ നൽകി: റിയാസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios