Asianet News MalayalamAsianet News Malayalam

12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; 50 കാരന് ജീവപര്യന്തം തടവും പിഴയും

12 വയസുള്ള പെൺകുട്ടി അച്ഛന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴായിരുന്നു അതിക്രമം. എരുമപ്പെട്ടി പൊലീസാണ് കേസെടുത്തത്.

50 year old man get life imprisonment for sexually abusing 12 year old girl in thrissur nbu
Author
First Published Nov 17, 2023, 3:29 PM IST

തൃശ്ശൂര്‍: 12 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എരുമപ്പെട്ടി സ്വദേശി ശിവനെ (50) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12 വയസുള്ള പെൺകുട്ടി അച്ഛന്റെ വീട്ടിൽ നിൽക്കാൻ വന്നപ്പോഴായിരുന്നു അതിക്രമം. എരുമപ്പെട്ടി പൊലീസാണ് കേസെടുത്തത്.

Also Read: ഭാര്യ മരിച്ചത് ഭര്‍ത്താവിന്‍റെ അടിയേറ്റെന്ന് സംശയം; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Follow Us:
Download App:
  • android
  • ios