Asianet News MalayalamAsianet News Malayalam

പൈല്‍സ് ചികിത്സക്കെത്തിയ യുവതിയുടെ നഗ്നദൃശ്യങ്ങളെടുത്ത് ഭീഷണിയും പീഡനവും; ഡോക്ടര്‍ അറസ്റ്റില്‍

അസഹ്യമായ വേദനയുമായെത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു ഡോക്ടറുടെ വീഡിയോ ഷൂട്ട്. ചികിത്സക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവതിക്ക് ഡോക്ടര്‍ വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച് ആദ്യം പണം ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു

58 year old doctor rapes patient and spread visuals, arrested after 4 years
Author
Malad West, First Published Oct 14, 2019, 1:36 PM IST

മുംബൈ: പൈല്‍സ് ചികിത്സക്കെത്തിയ യുവതിയുടെ അശ്ലീല ദൃശ്യങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. മുംബൈയിലെ മേഘ്‍വാടി പൊലീസാണ് അമ്പത്തിയെട്ടുകാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കിടെയെടുത്ത ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതിയെ ദുരുപയോഗിച്ചതിന് പുറമേ വിസമ്മതിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിടുകയും ചെയ്തു വംശ്‍രാജ് ദ്വിവേദിയെന്ന ഈ ഡോക്ടര്‍.

ഒക്ടോബര്‍ 17 വരെ ഇയാളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജോഗേശ്വരി സ്വദേശിനിയായ ഇരുപത്തിയേഴുകാരി 2015 മേയ് 28നാണ് ഇയാളുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. അസഹ്യമായ വേദനയുമായെത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു ഡോക്ടറുടെ വീഡിയോ ഷൂട്ട്. ചികിത്സക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവതിക്ക് ഡോക്ടര്‍ വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച് ആദ്യം പണം ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പുറത്താരെങ്കിലും അറിഞ്ഞാല്‍ വീഡിയോ പുറത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം നിരവധി തവണ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഡോക്ടര്‍ ദുരുപയോഗിക്കുകയായിരുന്നു. 2018ല്‍ മലാഡ് സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. ഇതിന് ശേഷവും ഡോക്ടര്‍ ഭീഷണി തുടരുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുമെന്ന ഡോക്ടറുടെ ഭീഷണിക്ക് യുവതി വഴങ്ങാതെ വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഡോക്ടര്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഒക്ടോബര്‍ 3ന് യുവതിയുടെ ഭര്‍ത്താവിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവതി സംഭവിച്ചതിനേക്കുറിച്ച് വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. യുവതിയുടേയും ഭര്‍ത്താവിന്‍റേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ശനിയാഴ്ചയാണ് ദ്വിവേദിയെ അറസ്റ്റ് ചെയ്യുന്നത്. 

 

Follow Us:
Download App:
  • android
  • ios