Asianet News MalayalamAsianet News Malayalam

ഒരേ ലോഡ്ജിൽ താമസം, കൂട്ടുകാരനെ കാണാൻ പോയതിൽ തർക്കം, കത്തിക്കുത്ത്; കോവളത്ത് 59 കാരൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് കത്തിക്കുത്ത് നടന്നത്.

59-year old man was arrested for a murder attempt against his lodge mate in Kovalam vkv
Author
First Published Oct 28, 2023, 6:42 AM IST

തിരുവല്ലം : കോവളം വെള്ളാറിൽ ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കഴുത്തിലും കവിളിലും കുത്തേറ്റു. കുത്തിയയാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.  വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട്  വെള്ളാർ നെല്ലിവിള മേലെ തട്ട് വിള വീട്ടിൽ രാജേന്ദ്രനാണ് (52) ഇടത് കവിളിലും കഴുത്തിലും കത്തികൊണ്ട് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട്  പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ(59) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് കത്തിക്കുത്ത് നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ സുഹൃത്തിനെ കാണാൻ പോയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

പ്രതിയും അഞ്ച് മാസമായി ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരുന്നയാളാണ്. കോവളം എസ് എച്ച് ഒ. ബിജോയ്,എസ് ഐ മാരായ അനീഷ്, മധു, അനിൽകുമാർ  സി.പി. ഒമാരായ ഡാനി, ശ്യം, സുധീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Read More :  തലകീഴായി മറിഞ്ഞ നിലയിൽ, നെടുങ്കണ്ടത്ത് പില്ലർ കുഴിയിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

Follow Us:
Download App:
  • android
  • ios