ലക്ഷ്‌മിപുർ: ഉത്തർപ്രദേശിലെ ലക്ഷ്മിപുർ ഖേരി ജില്ലയിൽ ആറ് വയസുകാരിയെ സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചുകൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു.

പൊലീസ് ചൊവ്വാഴ്ച രാത്രി മുഴുവൻ തെരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല. എന്നാൽ പിന്നീട് പെൺകുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തി. ആൺമക്കൾ മകളെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും താനാണ് മകളെ കുഴിച്ചിടാൻ സഹായിച്ചതെന്നും അവർ പൊലീസിനോട് പറഞ്ഞു. ആൺമക്കൾക്ക് ആർക്കും പ്രായപൂർത്തിയായിട്ടില്ല.

ഇവരുടെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികൾക്കും 15ഉം 12ഉം വയസാണ് പ്രായം. പാതിവഴിയിൽ പഠനം നിർത്തിയവരാണ് ഇരുവരും. 

അമ്മയെയും രണ്ട് ആൺമക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവർക്കും എതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്തു.